പാലക്കാട്: മരുതറോഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ സുപ്രഭാതം പാലക്കാട് യൂണിറ്റിലെ സർക്കുലേഷൻ ജീവനക്കാരൻ മരിച്ചു. പിരായിരി പള്ളിക്കുളത്ത് കായംകുളം വീട്ടിൽ ബാവുവിന്റെ മകൻ കെ.ബി.ഫാസിൽ (28) ആണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് വരുന്നതിനിടെ ഇന്നലെ പുലർച്ചെയാണ് അപകടം. പുറകിൽ വന്ന വാഗനർ കാർ ഫാസിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹ്‌റാബി. ഭാര്യ: റമീന.