അലനല്ലൂർ: കർക്കിടാംകുന്ന് ജി.എൽ.പി.എസ് റിട്ട. പ്രധാനാദ്ധ്യാപകനും പി.കെ.ശശി എം.എൽ.എയുടെ ഭാര്യാ പിതാവുമായ പാലക്കാഴി കലങ്ങോട്ടിരിയിലെ ഉണ്ണിയൻ കണ്ടത്തിൽ ഗോപാലൻ നായർ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: ഗീത,ബാബു (അക്ഷയ സെന്റർ, അലനല്ലൂർ), എ.മധു. മറ്റ് മരുമക്കൾ: രാധിക (അലനല്ലൂർ സർവീസ് സഹകരണ ബാങ്ക്), സുനിത (അദ്ധ്യാപിക കൃഷ്ണ എ.എൽ.പി.എസ് അലനല്ലൂർ).