പാലക്കാട്: എൽ.ഡി.എഫ് പാലക്കാട് ലോക്സഭ മണ്ഡലം സ്ഥാനാർത്ഥി എം.ബി. രാജേഷ് അട്ടപ്പാടി ഊരുകളിലടക്കം വിവിധയിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി. രാവിലെ അഗളിയിലെത്തിയ സ്ഥാനാർത്ഥിയെ ഭൂതിവഴി ഊരിലെ നഞ്ചിമൂപ്പത്തി മാലയിട്ടു സ്വീകരിച്ചു. വിവിധ ഊരുകളിൽ നിന്നുള്ളവരും അഗളിയിൽ എത്തിയിരുന്നു.
പിന്നീട് അഗളി ബദരി മദ്രസ്സയിലെത്തി പള്ളികമ്മിറ്റി അംഗങ്ങളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഇവിടെ നിന്നും സെന്റ് തോമസ് ആശ്രമത്തിലെത്തി റവ.ഫാദർ റമ്പാനച്ചനെ കണ്ടു. ഫാ. വർഗീസ് മാത്യു, ഫാ. സുനിൽ എന്നിവരുമുണ്ടായിരുന്നു തുടർന്ന് ആശ്രമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെന്റ് ഗ്രിഗോറിയസ് സ്ക്കൂളിലെത്തി അദ്ധ്യാപകരോടും ജീവനക്കാരോടും വോട്ടഭ്യാർത്ഥിച്ചു. അഗളി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെയും ട്രൈബൽ പ്രൊമോട്ടർമാരെയും കണ്ടു കഴിഞ്ഞ് ഗുളിക്കടവ് ഫാത്തിമമാതാ ചർച്ചിലെത്തി ഫാദർ ബിജുകല്ലിങ്ങലിനോടും വോട്ടഭ്യർത്ഥിച്ചു. പിന്നീട് എൻ.ആർ.എൽ.എം കുടുംബശ്രീ പ്രവർത്തകരേയും കണ്ട ശേഷം പൂതൂർ പഞ്ചായത്തിലെത്തി. പുതൂർ പഞ്ചായത്തിലെ മാമണ ഊരിലെ രങ്കിമൂപ്പത്തിയെ പൊന്നാടയിട്ട് ആദരിച്ചു. പിന്നീട് കാവുണ്ടിക്കൽ, ചാവടിയൂർ,ഗുഡ്ഢയൂർ,കാരറ, കള്ളമല, കൽക്കണ്ടി എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടശേഷം മുക്കാലിയിൽ പ്രചാരണം സമാപിച്ചു.