ആനക്കര: മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തർജനം (85) നിര്യാതയായി. അസുഖത്തെ തുടർന്ന് ഈമാസം 11ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ അഞ്ചിനായിരുന്നു അന്ത്യം. മക്കൾ: പാർവതി അന്തർജനം, ഇന്ദിര, അക്കിത്തം വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. മരുമക്കൾ: സുബ്രഹ്മണ്യൻ നമ്പൂതിരി, ത്രിവിക്രമൻ നമ്പൂതിരി, മനിനദ്വോഷി, ഉണ്ണികൃഷ്ണൻ, ഇ.എം.നാരായണൻ നമ്പൂതിരി, ബിന്ദു. സംസ്ക്കാരം ആനക്കര കുമാരനെല്ലൂരിലെ വസതിയിൽ നടന്നു.