മണ്ണാർക്കാട്: എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.ബി രജേഷിന്റെ വിജയത്തിന് മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ 1,501 അംഗ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന ആർഎസ്എസ് നയങ്ങൾ മാത്രം നടപ്പിലാക്കുന്ന ഉത്തർപ്രദേശിൽ പശുവിന്റെ പേരിൽ എത്ര പേരെ കൊന്നു തള്ളിയെന്ന് മാത്രം കണക്കെടുത്താൽ കേന്ദ്രത്തിന്റെ ഭീകരമുഖം വ്യക്തമാകും. സുബോദ് സിംഗ് എന്ന എസ്ഐയെ പശുവിന്റെ പേരിലാണ് അതിക്രൂരമായി കൊലചെയ്തത്. ഇനിയൊരിക്കൽ കൂടി മോദി രാജ്യം ഭരിച്ചാൽ ഇന്ത്യയെന്ന ആശയം തന്നെ ഇല്ലാതാകുമെന്ന് എം.ചന്ദ്രൻ പറഞ്ഞു.
ചടങ്ങിൽ ജോസ്ബേബി അദ്ധ്യക്ഷനായി. എം.ബി രജേഷ് എംപി, വി ചാമുണ്ണി, കെ ഷൗക്കത്തലി, പി ശെൽവൻ, പി ശ്രീകുമാർ, അബ്ദുൾറഫീക്, സംസാരിച്ചു. യുടി രാമകൃഷ്ണൻ സ്വാഗതവും എം ഉണ്ണീൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ജോസ്ബേബി (ചെയർമാൻ), ടികെ സുബ്രഹ്മണ്യൻ, പി ശെൽവൻ, പി ഗോപി, എ റഫീക്, വിജയകുമാർ, കെഎൻ സുശീല, സണ്ണി താവളം, ഈശ്വരിരേശൻ,, എം ഉണ്ണീൻ, ജെയിംസ്, കെ രവികുമാർ (വൈസ് ചെയർമാൻമാർ), യുടി രാമകൃഷ്ണൻ (കൺവീനർ), സിപി ബാബു, കെ ഷൗക്കത്തലി, പി മണികണ്ഠൻ, എം വിനോദ്കുമാർ, എം ജയകൃഷ്ണൻ, കെ അൻവർ, മുഹമ്മദ്ജാഹിർ, പി രാധാകൃഷ്ണൻ, പി സദക്കത്തുള്ള, കെ ഷറഫുദ്ദീൻ, കെ എം ബഷീർ (ജോ കൺവീനർമാർ).