photo
മീങ്കര ഫിഷറീസ് കോളനിയിൽ ശുദ്ധജലത്തിനായി സ്നേഹം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിണർ പുനരുദ്ധീകരണ പ്രവർത്തനം പുരോഗമിക്കുന്നു.

കൊല്ലങ്കോട്: മുതലമടയിൽ അഞ്ച് ഡാമുകൾ ഉണ്ടായിട്ടും വേനൽ അടുക്കുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുക പതിവാണ്. ഇത്തവണ കമ്പാലത്തറ ഏരിയിൽ നിന്ന് മീങ്കര ഡാമിൽ വെള്ളം എത്തിയതോടെ അല്പം ആശ്വാസം ലഭിക്കുമെങ്കിലും ഡാമിനോട് ചേർന്നുള്ള കോളനികളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായി തുടരുകയാണ്.

മുതലമട ഫിഷറീസ് കോളനി, ചെമ്മണാംതോട് അംബേദ്കർ കോളനികളിൽ എന്നിവിടങ്ങളിൽ വെള്ളം ലഭിക്കുന്നില്ല. ഫിഷറീസ് കോളനിക്ക് സമീപത്തുള്ള തകർന്ന കിണർ പുനരുദ്ധീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് സ്നേഹം ട്രസ്റ്റിന്റെ നേതൃത്വത്തിൽ തകർന്ന കിണറിലെ ചെളിനീക്കലും ചുറ്റുമതിലും കെട്ടുന്ന പണി പുരോഗമിക്കുകയാണ്.

തുടർന്ന് മോട്ടോർ വെച്ച് അമ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുമെന്ന് സ്‌നേഹം ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അറിയിച്ചു. മൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഫിഷറീസ് കോളനിയിൽ സ്‌നേഹം കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്.

മീങ്കര ഫിഷറീസ് കോളനിയിൽ മുതലമട സ്നേഹം ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിണർ പുനരുദ്ധീകരണം നടത്തുന്നു