pooram
വായില്ല്യംകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്ന പൂരം പുറപ്പാട്.

കടമ്പഴിപ്പുറം: വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം പുറപ്പാട് ഭക്തി സാന്ദ്രമായി. കൊടിയേറ്റത്തിന് ശേഷം മകയീരം നാളിൽ നടക്കുന്ന പൂരം പുറപ്പാട് ഭക്തജന സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. രാവിലെ ഗണപതി ഹോമത്തിനും വിശേഷാൽ പൂജകൾക്ക് ശേഷം നല്ലേപ്പിള്ളി കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ട് എഴുന്നെള്ളിപ്പ് നടന്നു. കോങ്ങാട് കുട്ടിശങ്കരൻ തിടമ്പേറ്റി, മംഗലാംകുന്ന് ഗണപതി, മംഗലാംകുന്ന് ഗജേന്ദ്രൻ, മംഗലാംകുന്ന് മുകുന്ദൻ, ചെർപ്പുള്ളശേരി അയ്യപ്പൻ തുടങ്ങിയ ആനകളും എഴുന്നള്ളിപ്പിന് അണിനിരന്നു.

പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്ത്, കാളിയ മർദ്ദനം നങ്ങ്യാർകൂത്ത്, കരോക്കെ ഭക്തിഗാന മേള എന്നിവ അരങ്ങേറി. ദിവസേന രാവിലെ ഓട്ടൻ തുള്ളൽ, വൈകിട്ട് ചാക്യാർ കൂത്ത്, നൃത്തനൃത്യങ്ങൾ, ആറാട്ട് എഴുന്നെള്ളിപ്പ് എന്നിവ നടക്കും. 17ന് രാത്രി ഒമ്പതിന് വില്ലിന്മേൽ തായമ്പക, 18ന് ചെറിയ ആറാട്ട് ദിനത്തിൽ രാത്രി ഇരട്ട തായമ്പക, 19ന് വലിയാറാട്ട് ദിനത്തിൽ രാവിലെ പഞ്ചവാദ്യത്തിന്റെയും ഗജവീരന്മാരുടെയും അകമ്പടിയോടെ ആറാട്ടെഴുന്നെള്ളിപ്പ്, രാത്രി പുല്ലാങ്കുഴൽ കച്ചേരി എന്നിവ നടക്കും. 20ന് പൂരം ആഘോഷിക്കും.

വായില്യാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്