ഷൊർണൂർ: വള്ളുവനാട്ടിലെ പ്രശസ്തമായ ആരിയങ്കാവ് പൂരാഘോഷത്തിന് കൂത്ത് കൂറയിട്ടു. മീനമാസം ഒന്നുമുതൽ 21 ദിവസം നീളുന്ന ശ്രീരാമചരിതം തോൽപ്പാവ കൂത്തിന് ഇതോടെ തുടക്കമായി.
ഇന്നലെ ഉച്ചയ്ക്ക് 12ന് ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി പറയൻ വെളിച്ചപ്പാടെത്തി ക്ഷേത്ര ഊരാളന്മാരോടും ക്ഷേത്ര വെളിച്ചപ്പാടിനോടും കല്പന പറഞ്ഞ് പോകുന്നതോടെയാണ് കൂത്താരംഭിച്ചത്.
ഏപ്രിൽ നാലിനാണ് പൂരാഘോഷം. 96 ദേശമുൾപ്പെടുന്ന ആരിയങ്കാവിന്റെ തട്ടക ദേശക്കാർക്ക് കൂത്ത് കുറയിടുന്നത് മുതൽ പൂരത്തിരക്കാണ്. പ്രധാന ദേശമായ മുണ്ടായദേശത്തു നിന്നുവരുന്ന മുണ്ടായക്കൊടിച്ചിയെന്ന പെൺകുതിരയുടെ വരവോടെയാണ് പുരാഘോഷം തുടങ്ങുക. മാർച്ച് 31ന്
അഞ്ചാംവേല ആഘോഷിക്കും.
ആരിയങ്കാവ് പൂരാഘോഷത്തിന് കൂത്ത് കൂറയിട്ടപ്പോൾ