മണ്ണാർക്കാട്: അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന 240 ലിറ്റർ മദ്യം മണ്ണാർക്കാട് പൊലീസ് പിടികൂടി. മാഹിയിൽ നിന്ന് മണ്ണാർക്കാടെത്തിയ ഇൻഡിക്കാ കാറിൽ നിന്നാണ് സി.ഐ ടി.പി.ഫർഷാദ്, എസ്.ഐ അരുൺകുമാർ എന്നിവരടങ്ങിയ സംഘം മദ്യം പിടികൂടിയത്. ഇന്നലെ രാവിലെ 11നാണ് സംഭവം. എതിരെ വന്ന ബൈക്ക് ഇടിച്ചതിനെ തുടർന്ന് കാറിൽ പരിശോധന നടത്തുന്നതിനിടെയാണ് മദ്യം പിടിച്ചെടുത്തത്. കാറിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.