rape-case

പാലക്കാട് : സി.പി.എം ചെർപ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് പരാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്ന് പ്രതി പ്രകാശൻ പട്ടാമ്പി മജിസ്ട്രേട്ട് കോടതിയിൽ മൊഴി നൽകി. പ്രണയത്തിലായിരുന്ന യുവതിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും പ്രകാശൻ പറഞ്ഞു. എന്നാൽ പ്രകാശൻ പാർട്ടി ഓഫീസിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ രഹസ്യമൊഴിയെന്നാണ് സൂചന.

അതിനിടെ പട്ടാമ്പി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രകാശനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. തുടർന്ന് ഒറ്റപ്പാലം സബ് ജയിലിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് അപേക്ഷ നൽകും. ശനിയാഴ്‌ചയാണ് പ്രകാശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.