അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിൽ വീടിന് തീപിടിച്ചു. ചുങ്കൻ സജീർ ബാബുവിന്റെ വീട്ടിലാണ് അഗ്‌നിബാധ ഉണ്ടായത്. തിങ്കളാഴ്ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. തീയും പുകയും പുറത്ത് വരുന്നത് കണ്ട അയൽവാസി വീട്ടുടമയെ വിളിച്ചുണർത്തുകയായിരുന്നു. സജീറും കുടുംബവും കിടന്നിരുന്ന മുറിയുടെ അടുത്ത് അടച്ചിട്ട മുറിയിലാണ് അഗ്‌നിബാധ ഉണ്ടായത്. കട്ടിൽ, മേശ, വസ്ത്രങ്ങൾ, വൈദ്യുതി ഉപകരണങ്ങളും രേഖകളും പൂർണമായും കത്തി നശിച്ചു. അയൽവാസികളും വീട്ടുകാരും ചേർന്നാണ് തീ അണച്ചത്. റവന്യു അധികൃതരും പൊലീസും സ്ഥലം സന്ദർശിച്ചു.