ആലത്തൂർ: പ്രളയം തകർത്ത കേരളത്തിന്റെ പച്ചക്കറി കൃഷിമേഖലയ്ക് പുനർജനിയേകാൻ പാലക്കാടൻ പച്ചക്കറി വിത്ത് തയ്യാറാകുന്നു. സമ്മിശ്ര വിത്തുകളുടെ 75 ലക്ഷം പാക്കറ്റാണ് കൃഷിഭവനുകൾ മുഖേനെ കർഷകർ, കുടുംബശ്രീ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്കെത്തിക്കും. ചിറ്റൂർ താലൂക്കിലെ ഒമ്പതു ഗ്രാമപഞ്ചായത്തുകളിലെ 250ലേറെ വിത്തുല്പാദക കർഷകരാണ് ഇത് ഉൽപാദിപ്പിച്ചത്. ഇവരിൽ നിന്ന് 60,000 കിലോഗ്രാം വിത്ത് വി.എഫ്.പി.സി.കെ.സംഭരിച്ച് സംസ്‌കരിച്ചു.
വിത്ത് പാക്കറ്റ് തയ്യാറാക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്. വെണ്ട, ചീര, പയർ, മുളക്, വഴുതിന, മത്തൻ, വെള്ളരി, പാവൽ, പടവലം തുടങ്ങിയ വിത്തുകൾ കിറ്റിലുണ്ട്. അഞ്ചിനം വീതം മൂന്നു വ്യത്യസ്ത അനുപാതത്തിലാണ് കിറ്റ് തയ്യാറാക്കുന്നത്. കൂലി ഇനകത്തിൽ 75ലക്ഷം രൂപ സർക്കാർ നൽകി.
വിത്ത് പാക്കറ്റ് തയ്യാറാക്കുന്ന കുടുംബശ്രീ പ്രവർത്തകർ