അലനല്ലൂർ: ഭീമനാട് തെയ്യോട്ടുചിറ കാളമ്പറമ്പിലെ ക്വാറിയിൽ വീണു വിദ്യാർത്ഥി മരിച്ചു. അമ്പത്തിയഞ്ചാംമൈൽ തെയ്യോട്ടുചിറ റോഡിൽ പുല്ലൂർശൻ വീട്ടിൽ സൈഫുദ്ധീൻന്റെ മകൻ സുനൈഫ്(15) ആണ് മരിച്ചത്. കുണ്ടൂർക്കുന്ന് ടി.എസ്.എൻ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. രണ്ടു കൂട്ടുകാരുമൊത്ത് ഇന്നലെ രാവിലെ 9.30ന് കരിങ്കൽ ക്വാറിയിൽ കുളിക്കാൻ വന്നതായിരുന്നു. മണ്ണാർക്കാട്ടു നിന്ന് ഫയർഫോഴ്‌സ്, നാട്ടുകൽ പൊലീസ്, റവന്യൂ അധികൃതർ, നാട്ടുകാർ
തുടങ്ങി നിരവധി പേർ രക്ഷാപ്രവർത്തനത്തിയിരുന്നെങ്കിലും വെള്ളത്തിൽ നിന്നും പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെരിന്തൽമണ്ണ സർക്കാർ ആശുപ്പത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
മാതാവ്: റസീന. സഹോദരങ്ങൾ: ഷൈഹ്രൂഖ്, റിച്ചു.