കോങ്ങാട്: യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ചെറായ കമ്മാളശ്ശേരി മനുപ്രസാദിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചു. കമ്മാളശ്ശേരി ശ്രീകുറുംമ്പ ക്ഷേത്ര പരിസരത്ത് ആലിൻചുവട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് ശനിയാഴ്ച പുലർച്ചയോടെ അഗ്നിക്കിരയാക്കിയത്. വീട്ടിലേക്ക് വാഹനം കൊണ്ടുപോകാൻ കഴിയാത്തതിനാൽ പതിവായി ആലിൻ ചുവട്ടിലാണ് നിർത്താറുള്ളത്. ടയർ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ടാണ് പരിസരവാസികൾ അറിഞ്ഞത്. വെള്ളമൊഴിച്ചു തീ അണച്ചെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ചിരുന്നു. മനുപ്രസാദിന്റെ പരാതിയിൽ കോങ്ങാട് പൊലീസ് കേസെടുത്തു.