ശ്രീകൃഷ്ണപുരം : കരിമ്പുഴ എ.യു.പി സ്‌കൂൾ വാർഷികവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിൽ പുതുതായി നിർമ്മിച്ച കളിമുറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.രാജരത്‌നവും, എന്റെ പിറന്നാൾ നന്മയോടൊപ്പം പദ്ധതി പഞ്ചായത്ത് അംഗം പി.എ.തങ്ങളും നിർവഹിച്ചു. സ്‌കൂൾ ലൈബ്രറിയിലേക്ക് കുലിക്കിലിയാട് സർവീസ് സഹകരണ ബാങ്ക് നൽകിയ പുസ്തകങ്ങൾ ബാങ്ക് ഡയറക്ടർ പി.ബാലൻ കൈമാറി. മാനേജർ കെ.എ.രാമയ്യർ, എ.ഇ.ഒ.രവീന്ദ്രൻ, ബി.പി.ഒ.അസീസ്, പ്രധാനാധ്യാപിക ഹാജറുമ്മ, ആർ.സി.ട്രെയിനർ സനോജ്, രവീന്ദ്രൻ, മുഹമ്മദ് സാലി എന്നിവർ സംസാരിച്ചു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ കലാപരിപാടികളുമുണ്ടായി.