പാലക്കാട്: കടുത്ത വേനലിൽ ജലജന്യരോഗങ്ങൾ പടർന്നു പിടിയ്ക്കുന്നതിനാൽ ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. മഞ്ഞപ്പിത്തം, വയറിളക്കം, വയറുകടി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ജലക്ഷാമം മൂലം ടൈഫോയ്ഡ്, കോളറ എന്നിവയ്ക്കും സാധ്യതയുണ്ട്.

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും അടച്ചു സൂക്ഷിക്കുക

* കിണറിലെ ജലം മലിനമാകാതെ സൂക്ഷിക്കുക, കിണറിന് ചുറ്റുമതിൽ കെട്ടുക

* ഇടയ്ക്കിടയ്ക്ക് കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക

* പാചകത്തിനും കുടിക്കാനും ജലം സംഭരിച്ചിരിക്കുന്ന പാത്രം എപ്പോഴും മൂടി സൂക്ഷിക്കുക

* ആഴ്ചയിലൊരിക്കൽ ഉരച്ചു കഴുകി പാത്രം വെയിലത്തുണക്കിയതിനു ശേഷം മാത്രം ജലം സംഭരിക്കുക

* ചെറുതും വലുതുമായ കുടിവെള്ള പമ്പിങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പാക്കുക

* വഴിയോര കച്ചവട സ്ഥാപനങ്ങളിൽ തുറന്നു വച്ചിരിക്കുന്ന പാനീയങ്ങൾ കുടിക്കാതിരിക്കുക

* വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്ന ഐസ് ഉപയോഗിച്ച് ശീതളപാനീയങ്ങൾ ഉണ്ടാക്കരുത്