prd2

പത്തനംതിട്ട: ജില്ലയിൽ കന്നുകാലി സെൻസസിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവിയുടെ ഭവനത്തിൽ നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സിസി ഫിലിപ്പ് പദ്ധതി വിശദീകരണം നടത്തി. കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. മെയ് 31 വരെയുള്ള കാലയളവിൽ ജില്ലയിലെ എല്ലാ വീടുകളിൽ നിന്നും എന്യൂമറേറ്റർമാർ വിവരങ്ങൾ ശേഖരിക്കും. അതിനോടൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ ഭൂമിക ആപ്ലിക്കേഷനിലൂടെ വീടുകളെ അക്ഷാംശ രേഖാംശ വിവരങ്ങളോടെ ജിയോ ടാഗ് ചെയ്യും. 155 എന്യുമറേറ്റർമാരേയും 61 സൂപ്പർവൈസർമാരെയും ഈ പ്രവർത്തികൾക്കായി നിയോഗിച്ചിട്ടുണ്ട്. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കൃഷ്ണകുമാർ അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിർമല മാത്യൂസ്, അജയകുമാർ, കോയിപ്രം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജോജി മാത്യു, മെമ്പർമാരായ അഡ്വ.ജെസി, കെ.ആർ. പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു.