ഓമല്ലൂർ: ഓമല്ലൂർ മാർക്കറ്റ് ജംഗ്ഷന് സമീപം വൻ തോതിൽ നിലം നികത്തൽ നടക്കുന്നതായി യൂത്ത് കോൺഗ്രസ് ഓമല്ലൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. സ്വകാര്യ ആശുപത്രിയോട് ചേർന്ന പാടശേഖരമാണ് നികത്തുന്നത്. നടപടിയെടുക്കാനൊരുങ്ങിയ വില്ലേജ് ഓഫീസറെയും ഉദ്യോഗസ്ഥരെയും കൂട്ടത്തോടെ സ്ഥലം മാറ്റിയിരിക്കുകയാണ്. പരാതികൊടുത്തിട്ടും ഓമല്ലൂർ പഞ്ചായത്ത് അധികൃതർ നടപടി കൈക്കൊണ്ടിട്ടില്ല.യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്ന് ഓമല്ലൂർ മണ്ഡലം പ്രസിഡന്റ് ലിനു മാത്യു മള്ളേത്ത് ആറിയിച്ചു.