പത്തനംതിട്ട: രാഷ്ട്ര സുരക്ഷയ്ക്കായി ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമ്മേളനം ദേശീയ സെക്രട്ടറി അഡ്വ.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ.ഹരിദാസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. എസ്. രാജേന്ദ്രൻ ചർച്ചകൾക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി അഡ്വ. ബി. അശോകൻ സമാപനസന്ദേശം നൽകി. അഡ്വ. നരേന്ദ്രനാഥ്, അഡ്വ. രാമചന്ദ്രൻ പി.കെ, അഡ്വ.ഡി.രാജഗോപാൽ,അഡ്വ.സി.പ്രദീപ്കുമാർ, അഡ്വ.ഹരികുമാർ, അഡ്വ. നരേഷ്‌കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹികളായി
അഡ്വ.കെ.ഹരിദാസ് (പ്രസിഡന്റ്), അഡ്വ.ഡി.രാജഗോപാൽ (സെക്രട്ടറി), അഡ്വ. കെ.ജെ. മനു (ഖജാൻജി), അഡ്വ. കെ.ഹരികുമാർ, അഡ്വ. സുധീഷ്‌കുമാർ (വൈസ് പ്രസിഡന്റുമാർ), അഡ്വ. നരേന്ദ്രനാഥ്, അഡ്വ. അഭിലാഷ്ചന്ദ്രൻ, അഡ്വ. ഇന്ദു ബി.ആർ. (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.