dcc-pta
പത്തനംതിട്ട രാജീവ് ദവനിൽ ചേർന്ന ഡി.സി.സി ഭാരവാഹികൾ, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ യോഗം കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യപ്രതികൾ സി.പി.എം പ്രവർത്തകരാണെന്നും സി.പി.എം ആയുധം താഴെവയ്ക്കാതെ കേരളത്തിൽ സമാധാനം ഉണ്ടാവില്ലെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ കുര്യൻ പറഞ്ഞു. ഡി.സി.സി ഭാരവാഹികൾ, കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഡി.സി.സി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി നിർവാഹക സമിതി അംഗം മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽതോമസ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, കെ.വി സുരേഷ് കുമാർ, പന്തളം പ്രതാപൻ, ഡി.എൻ. ത്രിദീപ്, എസ് ബിനു, ജെറി മാത്യു സാം, അഹമ്മദ് ഷാ, എബ്രഹാം പനച്ചമൂട്ടിൽ, സുനിൽ കുമാർ പുല്ലാട്, റെജി തോമസ്, ബോധേശ്വര പണിക്കർ, സതീഷ് പണിക്കർ, ജോൺസൺ വിളവിനാൽ, ലിജു ജോർജ്ജ്, റെജി പൂവത്തൂർ , ലാലു ജോൺ, എലിസബത്ത് അബു, റോജി പോൾ ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.