കോന്നി: കിഴക്കൻ മേഖല ഓർത്തഡോക്സ് കൺവെൻഷനോടനുബന്ധിച്ചുള്ള യുവജനസംഗമം ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഫാ.ഫെലീക്സ് യോഹന്നാൻ ക്ലാസ് നയിച്ചു. റവ.യാക്കോബ് റമ്പാൻ കോർ എപ്പിസ്‌കോപ്പ, ഫാ.കെ.വി.പോൾ, ഫാ.രാജു ഡാനിയൽ, ഫാ.ജോൺ ഫിലിപ്പോസ്, ഫാ.ജോൺ വർഗീസ്, ഫാ.മാത്യു പി.ദാനിയേൽ, ഫാ.അലക്സ് മാത്യു, ഫാ.സിനോയി ടി.തോമസ്, ഫാ.ജിബു സി.ജോയി, ജോബിൻ പി. സജി, ജസ്ലിൻ ജോൺസൻ, ജിജി കെ.യോഹന്നാൻ, ഷിജു തോമസ്, അനി കിഴക്കുപുറം എന്നിവർ സംസാരിച്ചു.