പത്തനംതിട്ട: അച്ചൻകോവിലാറിൽ കുളിക്കാനിറങ്ങിയ പച്ചകറി കച്ചവടക്കാരൻ മുങ്ങി മരിച്ചു. മൈലപ്രകാറ്റാടിയിൽ സുമേഷ് (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. കുമ്പഴ പാലത്തിന് കീഴിൽ മറ്റ് രണ്ടുപേരോടൊപ്പം കുളിക്കുന്നതിനിടെ കയത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുള്ളവർ കണ്ടു നിൽക്കെയാണ് സുമേഷ് പത്തടിയോളം താഴ്ചയുള്ള കയത്തിൽ മുങ്ങിയത്. ഒപ്പമുണ്ടായിരുന്ന ഷാജഹാൻ കയറിട്ടുകൊടുത്തെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് പത്തനംതിട്ട ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എത്തി അഞ്ചുമിനുട്ടിനുള്ളിൽ സുമേഷിനെ കണ്ടെത്തി. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.