cricket

തിരുവല്ല: ജോയ് ആലുക്കാസ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2019ൽ ലെജന്റ്സ് തിരുവല്ല ജേതാക്കളായി. 31 റൺസുകൾക്ക് ബ്ലാസ്റ്റേഴ്‌സ് കോട്ടയത്തെയാണ് പരാജയപ്പെടുത്തിയത്. ലെജന്റ്സ് തിരുവല്ലയുടെ ക്യാപ്റ്റൻ അരുൺകുമാറാണ് മാൻ ഒഫ് ദി സീരീസ്. ടീമംഗം ജംഷീർ മാൻ ഒഫ് ദി മാച്ചായി. വിജയികൾക്ക് ജോയ് ആലുക്കാസ് ഡി.ജി.എം റീടൈൽ മാനേജർ പി.ഡി.ഫ്രാൻസിസ് ട്രോഫിയും മെഡലുകളും സമ്മാനിച്ചു. റീജിയണൽ മാനേജർ ആഷിക് സേവിയർ, ജോളി സിൽക്‌സ് റീജിയണൽ മാനേജർ മഹേഷ് എം, ജോയ് ആലുക്കാസ്, തിരുവല്ല മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് തിരുവല്ല ഷോറൂമിൽ ജോയ് ആലുക്കാസ് മാനേജ്‍മെന്റും സ്റ്റാഫുകളും ചേർന്ന് വൻ സ്വീകരണം നൽകി. തുടർന്ന് ടീമംഗങ്ങൾക്ക് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ മെഡലുകളും സമ്മാനിച്ചു. ജില്ലാ ക്രിക്കറ്റ് കോച്ചും ലെജന്റ്സ് തിരുവല്ലയുടെ കോച്ചുമായ എൻ.മുരളിയെ ആദരിച്ചു. ജോയ് ആലുക്കാസ് ഗോൾഡ് മാനേജർ ജെറിൻ ടി.ജോൺ, അസിസ്റ്റന്റ് മാനേജർ അരുൺകുമാർ ടി.എം, ജോളി സിൽക്‌സ് മാനേജർ ഫ്രാങ്ക്‌ളിൻ ഫ്രാൻസിസ്, അസി.മാനേജർ വിജയ് പോൾ, പി.ആർ.ഓ ടി.സി. ലോറൻസ് എന്നിവർ പങ്കെടുത്തു.