മല്ലപ്പള്ളി: പെരുമ്പെട്ടി കല്ലമ്മാവ് - അത്യാൽ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. റജി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്ന് പത്തുലക്ഷം രൂപ വകയിരുത്തിയാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്. വാർഡ് മെമ്പർ ആലീസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ദേവരാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന സുനിൽ, സതീഷ് ബാബു, സോമശേഖര പണിക്കർ, ജോസഫ് ജോൺ, ജോർജ് തയ്യിൽ, ജോസ് തേപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.