കോട്ടാങ്ങൽ : കാടിക്കാവ് വട്ടക്കാവ് ശുദ്ധജല പദ്ധതിയുടെ കുടിവെളള ലൈനിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. റെജി തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്തിൽ നിന്ന് രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.വാർഡ് മെമ്പർ ആലീസ് സെബാസ്റ്റ്യൻ, ബിന്ദു ദേവരാജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന സുനിൽ, സതീഷ് ബാബു, സോമശേഖര പണിക്കർ, ജോസഫ് ജോൺ, സദാശിവൻ, ജോസ് തയ്യിൽ, ജോസ് തേപ്ലാക്കൽ എന്നിവർ സംസാരിച്ചു.