അടൂർ: അയൽവാസിയായ 70കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയയാൾ അതേ സ്ത്രീയെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ പൊലീസ് പിടിയിലായി. അടൂർ ചെറുപുഞ്ച വട്ടക്കാടു വീട്ടിൽ ശശീന്ദ്രനെ (60)യാണ് അടൂർ ഡിവൈ.എസ്.പി കെ.എ. തോമസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് ആറിന് സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ബഹളം വയ്ക്കുകയും നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാൾ ഒരു കൊലക്കേസിലെ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു.