കോന്നി : കഴിഞ്ഞ ദിവസം നിര്യാതനായ ഇലഞ്ഞിക്കൽ വീട്ടിൽ ഇ.എൻ. തുളസീദാസി (72)ന്റെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ നടക്കും. പത്തനംതിട്ട എസ്.എൻ.ഡി.പി യൂണിയൻ മുൻ കൗൺസിലറും കോന്നി 82-ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ മുൻ പ്രസിഡന്റുമാണ്. കോൺഗ്രസ് കോന്നി ബ്ലോക്ക് വൈസ് പ്രസിഡന്റ്, ബസ് ഓണേഴ്സ് ജില്ലാ പ്രസിഡന്റ്, റീജയണൽ ബാങ്ക് ബോർഡംഗം, സാമിൽ ഓണേഴ്സ് ജില്ലാ എക്സിക്യുട്ടീവംഗം എന്നി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : രാധാമണി. മക്കൾ : ഷൈനീദാസ് (എസ്.എൻ.ഡി.പി യോഗം കോളേജ്, കിഴക്കുപുറം), മുകേഷ് ദാസ് (കോൺട്രാക്ടർ). മരുമക്കൾ : സുജിത്ത്, പാർവ്വതി (ബഹറിൻ). സഹോദരങ്ങൾ : പരേതനായ എൻ. ശിവാനന്ദൻ (റിട്ട. ഡി.ഡി.ഇ), പരേതയായ ജി. പൊന്നമ്മ, പരേതയായ ജി. തങ്കമ്മ, ജി. രത്നമ്മ (യു.എസ്.എ), പരേതനായ ഇ.എൻ. രാജൻ (യു.എസ്.എ), ഇ.എൻ. ഓമന (യു.എസ്.എ).