പത്തനംതിട്ട: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് സംഘടിപ്പിച്ച വഴിയോര ഭാഗ്യക്കുറി കച്ചവടക്കാർക്കുള്ള ബീച്ച് അംബ്രല്ലയുടെ വിതരണം വീണാജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള പ്രളയധനസഹായം നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ.അനീഷ് വിതരണം ചെയ്തു.
ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ടി.വി.സുബൈർ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ പി.കെ.ജേക്കബ്, ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ജനു മാത്യു, ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് വയലാർ പ്രകാശ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ബെന്നി ജോർജ്ജ്, ട്രേഡ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
വഴിയോര ഭാഗ്യക്കുറി കച്ചവടക്കാരായ 102 പേർക്കാണ് സൗജന്യമായി ബീച്ച് അംബ്രല്ല നൽകിയത്. വിൽപ്പനയ്ക്കായി കരുതിയ ടിക്കറ്റ് പ്രളയത്തിൽ നഷ്ടപ്പെട്ട ആറു ക്ഷേമ നിധി അംഗങ്ങൾക്ക് ധനസഹായം നൽകി.