പത്തനംതിട്ട: കേരള കോൺഗ്രസിൽ നിന്ന് രാജിവച്ച ജെറി ഇൗശോ ഉമ്മനും സഹപ്രവർത്തകരും സി.പി.എമ്മിൽ ചേർന്നു. 12ന് വൈകിട്ട് അഞ്ചിന് ആറൻമുള െഎക്കര ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഇവരെ സി.പി.എമ്മിലേക്ക് സ്വീകരിക്കും. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് സി.ജെ.സാജൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോർജ് മത്തായിക്കുട്ടി, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ബാബു ശങ്കരത്തിൽ, സെക്രട്ടറി സജി മാത്യു, എം.ജെ.ആന്റണി, പി.എം.വർഗീസ്, ഷാജി പി. ജേക്കബ്, ജഗൻമാത്യു, ഏബ്രഹാം ജോർജ്, അനിൽ കെ. ടൈറ്റസ്, തോട്ടപ്പുഴശേരി പഞ്ചായത്തംഗം ജോയി പൊറാൺ തുടങ്ങിയവരാണ് സി.പി.എമ്മിൽ ചേരുന്നത്. മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ജെറി ഇൗശോ ഉമ്മൻ.
ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന എൽ.ഡി.എഫ് സർക്കാർ രാജ്യത്തിനാകെ മാതൃകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.