പത്തനംതിട്ട : വൈദ്യുതി പോസ്റ്റുകളുടെ വാടക കുറയ്ക്കാൻ കെ.എസ്.ഇ. ബി തയ്യാറാകണമെന്നാവശ്യപ്പെട്ട് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴൂരിലെ വൈദ്യുതി ഭവന് മുന്നിൽ ധർണ നടത്തി. ട്രായിയുടെ പുത്തൻ താരീഫ് മൂലം പ്രതിസന്ധിയിലായ കേബിൾ ടിവി വ്യവസായം കെ.എസ്.ഇ. ബിയുടെ നടപടി കാരണം തകർച്ചയുടെ വക്കിലാണ്. പതിനായിരക്കണക്കിന് ചെറുകിട കേബിൾ ഓപ്പറേറ്റർമാരെ ദ്രോഹിക്കുന്ന നടപടി പിൻവലിക്കാൻ കെ.എസ്.ഇ.ബി തയ്യാറാകണമെന്ന് കെ.പി.സി.സി അംഗം അഡ്വ.പഴകുളം മധു ആവശ്യപ്പെട്ടു. നഗരസഭ മുൻ വൈസ് ചെയർമാൻ പി.കെ ജേക്കബ്, ഡി. വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.ജയൻ, ബി.ജെ.പി ആറന്മുള നയോജക മണ്ഡലം സെക്രട്ടറി അശോക് കുമാർ, ഫാ. ഗീവർഗീസ് ബ്ലാതേത്ത്, ഫ.പി.എ.മാത്യു, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാർ, അടൂർ നഗരസഭ കൗൺസലർ ബിനു.എസ്, മുൻ ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാർ, സി.ഒ.എ ജില്ലാ സെക്രട്ടറി തോമസ് ചാക്കോ, ജില്ലാ പ്രസിഡന്റ് സതീഷ് കുമാർ, ട്രഷറർ സുഭാഷ് ബാബു. സംസ്ഥാന കമ്മിറ്റിയംഗം അജി ഫിലിപ്പ് എന്നിവർ സംസാരിച്ചു.