velanpadi

ചെറുകോൽപ്പുഴ : അയിരൂർ ഗ്രാമപഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന വേലൻപടി മാതാപ്പാറ - മലയാറ്റുപടി കൈലാത്ത് ജംഗ്ഷൻ റോഡിന്റെ മുഖച്ഛായ മാറി. തകർന്നുകിടന്ന റോഡ് ജില്ലാ പഞ്ചായത്ത് 8 ലക്ഷം രൂപ ചെലവഴിച്ച് ഗതാഗതയോഗ്യമാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂരിന്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത് .
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വത്സമ്മ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മോളി ബാബു, അക്കാമ്മ ജോൺസൺ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രീതാ .ബി.നായർ, സാലി തോമസ് , വിദ്യാധരൻ അമ്പലാത്ത് , സാം കുട്ടി അയ്യക്കാവിൽ, സജ്ഞയ കുമാർ, കോശി സൈമൺ, വർഗീസ് ശാമുവേൽ എന്നിവർ പ്രസംഗിച്ചു.