congress

തിരുവല്ല: കാസർഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത്ത് ലാലിന്റെയും മരണത്തിലെ ദുരൂഹത നീക്കാൻ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്‌ന ധർണ നടത്തി. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ടൗൺ മണ്ഡലം പ്രസിഡന്റ് അജി തമ്പാൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, സജി എം.മാത്യു, സോമൻ കല്ലേലി, സെബാസ്റ്റ്യൻ കാടുവെട്ടൂർ, രജി വർഗീസ്, രാജേഷ് മലയിൽ, വിശാഖ് വെൺപാല, ശ്രീരഞ്ജിനി എസ്. പിള്ള, ആണ് ജോർജ്ജ്, എൽസി വർഗീസ്, റീനാ ശാമുവേൽ, സാറാമ്മ ഫ്രാൻസിസ്, സുജാ മാത്യു എന്നിവർ പ്രസംഗിച്ചു.