കൊടുമൺ: എം.പിയുടെ പ്രാദേശിക ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മിച്ച അങ്ങാടിക്കൽ മഞ്ഞപ്പുന്ന കോളനി കനാൽ മേൽപ്പാലം ശക്തിഭദ്ര സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് കൊടുമൺ ജി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം വിനി ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, ആരതി ,എ. വിജയൻ നായർ, രാജമ്മരാജൻ, സുരേന്ദ്രൻ കാവിൽ, സി.ജി ജോയി, ആഷിക്, മുല്ലൂർ സുരേഷ്, കെ.സുന്ദരേശൻ, കെ ചെല്ലപ്പൻ, എസ് കരുണാകരൻ, രാജേഷ് എന്നിവർ സംസാരിച്ചു.