anitha-renji-panikker

ചെങ്ങന്നൂർ: തിരക്കഥാകൃത്തും ചലചിത്ര നടനുമായ രൺജി പണിക്കരുടെ ഭാര്യ മംഗലം മണ്ഡപത്തിൽ പുത്തൻവീട്ടിൽ അനിത രൺജി പണിക്കർ (അനീറ്റ മറിയം തോമസ്-58) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12ന് പുത്തൻകാവ് മതിലകം മാർത്തോമ്മ പളളിയിൽ. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.ഇന്നലെ പുലർച്ചെ മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . മക്കൾ: നിഥിൻ രൺജി പണിക്കർ ( ചലചിത്ര സംവിധായകൻ), നിഖിൽ രൺജി പണിക്കർ (അഭിനേതാവ്). മരുമകൾ: ടെനി.

വീട്ടിലെത്തി മന്ത്രി ജി. സുധാകരൻ, മുൻ കേന്ദ്രമന്ത്രി വയലാർ രവി, കൊടിക്കുന്നിൽ സുരേഷ് എം.പി, സിനിമനടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി, , സിനിമാതാരങ്ങളായ മമ്മൂട്ടി, പ്രിയാഗ മാർട്ടിൻ, ആശാശരത്, സംവിധായകന്മാരായ ബ്ലസ്സി, മാത്താണ്ഡൻ ജയരാജ്, , നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങി രാഷ്ട്രീയ സാമൂഹിക, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ എത്തി അന്തിമോപചാരം അർപ്പിച്ചു.