samarppanam
ചുമത്രയിൽ നിർമ്മാണം പൂർത്തിയായ ശ്രീനാരായണ പ്രാർത്ഥനാലയം

തിരുവല്ല: എസ്.എൻ.ഡി.പി യോഗം 2048 ചുമത്ര ശാഖയിൽ നിർമ്മാണം പൂർത്തിയാക്കിയ ശ്രീനാരായണ പ്രാർത്ഥനാലയത്തിന്റെ ഉദ്‌ഘാടനം 24ന് നടക്കും. വൈകിട്ട് നാലിന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ സന്ദേശം നൽകും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ വിശിഷ്ടാതിഥിയാകും. ശാഖാ പ്രസിഡന്റ് എൻ.ആർ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. യോഗം ഇൻസ്‌പെക്ടിംഗ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ, ക്ഷേത്രം മുഖ്യകാര്യദർശി നടരാജനെ ആദരിക്കും. ശാഖാ സെക്രട്ടറി കെ.എൻ. അനിരുദ്ധൻ, വൈസ് പ്രസിഡന്റ് പി.ജി.മോഹൻദാസ്, യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ അംബികാ പ്രസന്നൻ, കൺവീനർ സുധാഭായി, യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ സുമേഷ് ആഞ്ഞിലിത്താനം, കിഴക്കൻമുത്തൂർ ശാഖാ സെക്രട്ടറി കെ.പി.ശിവദാസ്, ആഞ്ഞിലിത്താനം ശാഖാ സെക്രട്ടറി കെ.ശശിധരൻ, ചുമത്ര മഹാദേവക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി സി.ജി.പ്രസന്നകുമാർ, മുൻസിപ്പൽ കൗൺസിലർമാരായ അലിക്കുഞ്ഞു ചുമത്ര, തോമസ് ജേക്കബ്, കെ.പി.എം.എസ് ശാഖാ സെക്രട്ടറി അജിമോൻ ചാലാക്കേരി, എ.കെ.സി.എച്ച്.എം.എസ് ശാഖാ സെക്രട്ടറി സുദർശനകുമാർ, വനിതാസംഘം ശാഖാ സെക്രട്ടറി സുമാ മുരളീധരൻ എന്നിവർ പ്രസംഗിക്കും. മുത്തൂർ - ചുമത്ര റോഡരികിലുള്ള 20 സെന്റ് സ്ഥലത്ത് ആറായിരം ചതുരശ്ര അടിയിൽ ഇരുനിലകളിലായാണ് പ്രാർത്ഥനാലയം .