പത്തനംതിട്ട :അയിരൂർ കടിയംകുന്നിൽ പി. ഇ. ഈപ്പന്റെ ഭാര്യ കുഞ്ഞമ്മ ഈപ്പൻ (90) നിര്യാതയായി.തിരുവനന്തപുരം കാട്ടാക്കട മൈലച്ചലിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. കിടങ്ങൂർ നെടിയകാലായിൽ കുടുംബാംഗമാണ്. മക്കൾ: ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ (പ്രിസൈഡിംഗ് ബിഷപ്പ്, സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ, ഫെല്ലോഷി​പ്പ്), പാസ്റ്റർ.ജോയി ഈ​പ്പൻ (സെൻട്രൽ പാസ്റ്റർ, റ്റി. പി. എം, ആൻഡമാൻസ്), ലീലാമ്മ ഈപ്പൻ (ജാൻ​സി), പ്രൊഫ. കെ. ഇ. വർഗ്ഗീസ് (റിട്ട. പ്രിൻസിപ്പാൾ, മുംബൈ), മറിയാമ്മ സജി (മുംബൈ).

കാട്ടാക്കട മൈലച്ചലിലെ ബി.വി.എം സെമിനാരിയിൽ നാളെ രാവിലെ 8 ന് നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം സ്വദേശമായ പത്തനംതിട്ട അയിരൂരിലേക്ക് കൊണ്ട് പോ​കും. ഉച്ചയ്ക്ക് 2 ന് അയിരൂർ സെന്റ് തോമസ് മൗണ്ട് ഇവാഞ്ചലിക്കൽ പള്ളിയിൽ പൊതുദർശനത്തിന് ശേഷം 3 മണിയോടെ ബിഷപ്പ് ഡോ. എം. കെ. കോശിയുടെ മുഖ്യ കാർമ്മികത്വത്തിൽ പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും.