prasad
പ്രതി പ്രസാദ്

മല്ലപ്പള്ളി: പെപ്പിൽ നിന്ന് കുടിവെള്ളം ശേഖരിക്കുന്നത് സംബന്ധിച്ച തകർക്കത്തെ തുടർന്ന് യുവതിയെയും സഹോദരനെയും ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച മദ്ധ്യവയസ്കനെ കീഴ്വായ്പ്പൂര് പൊലീസ് അറസ്റ്റുചെയ്തു. കല്ലൂപ്പാറ നെടുമ്പാറ കോലാനിക്കൽ പുത്തൻപുരയിൽ ചെല്ലപ്പന്റെ മകൾ ജ്യോതികുമാരി (24), ജ്യോതിയുടെ മാതൃസഹോദരിയുടെ മകൻ സുനിൽ എന്നിവരെ വെട്ടിപരിക്കേൽപ്പിച്ച സമീപവാസിയായ കോലാനിക്കൽ പ്രസാദ് (50) ആണ് പിടിയിലായത്. ജ്യോതികുമാരിയുടെ തലയ്ക്കും, സുനിലിന്റെ കൈയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും തിരുവല്ലയിലെ ആശുപത്രിയിൽ. പ്രവേശിപ്പിച്ചു. മല്ലപ്പള്ളി പൊലീസ് ഇൻസ്പെക്ടർ യു.ശ്രീജിത്ത്, എസ്.ഐ.മാരായ രാജശേഖരൻ ഉണ്ണിത്താൻ, അരുൺരവി ആർ.ജെ., സി.പി.ഒമാരായ അൻസിം പി.എച്ച്. അജീഷ്, ഗോപീകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിലെടുത്തത്. റിമാൻഡ്ചെയ്തു.