ഇരവിപേരൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര ആയൂർ സെന്ററിന്റെ പ്രഥമ സെന്റർ പാസ്റ്ററും സഭയിലെ സീനിയർ ശുശ്രൂഷകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ സി.ഐ.ചെറിയാൻ (82) നിര്യതനായി. സംസ്‌കാരം പിന്നീട്. തലവടി ചോളകത്ത് കുടുംബംഗമാണ്. സഭാ കൗൺസിൽ അംഗമായും ഹെബ്രോൻ ബൈബിൾ കോളജ്, ഇന്ത്യ ബൈബിൾ സെമിനാരി തുടങ്ങിയ വേദപാഠശാലകളിൽ അദ്ധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: പരേതയായ അന്നമ്മ ചെറിയാൻ പത്തനാപുരം ഈട്ടിവിളയിൽ കുടുംബാംഗമാണ്. മക്കൾ: ലൂയിസ് ജോർജ്, ബ്ലെസ്സി, ഗ്ലോറി (ഇരുവരും സൗദി), ഗോഡ്സി (യുഎസ്). മരുമക്കൾ: പാസ്റ്റർ കെ.സി.ജോർജ് കൊമ്പൻകുഴിയിൽ, രാജൻ ദാനിയേൽ, ലൂക്ക് ജോർജ് (ഇരുവരും സൗദി), ദാനിയേൽ കുഞ്ഞുഞ്ഞ് (യുഎസ്).