jinia

മല്ലപ്പള്ളി :ബുധനാഴ്ച കോട്ടയം നാട്ടകത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മല്ലപ്പള്ളി ആനിക്കാട് പുളിക്കാമല ചക്കുപറമ്പിൽ രാജു ജോണിന്റെ മകൾ ജിനിയ ജോണി (28) ന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് മഹാരാഷ്ടയിലെ നാഗ്പൂരിൽ നടക്കും. മൂന്ന് മാസം മുമ്പ് നാഗ്പ്പൂരിൽവെച്ച് വിവാഹിതയായ ജിനിയ ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. രാജുവിന്റെ സഹോദരിയുടെ കുമ്പനാട്ട് ചെള്ളേട്ട് വീട്ടിൽ താമസിച്ച് കോട്ടയത്ത് ഐ.ഇ.എൽ.ടി.എസ്. കോഴ്‌സിന് ചേർന്ന് പഠിക്കുകയായിരുന്നു. ബന്ധുവുമൊത്ത് ബൈക്കിൽ ക്ലാസിലേക്ക് പോകുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച ആഘാതത്തിൽ റോഡിൽ തലയടിച്ചുവീണ് പരിക്കേറ്റാണ് മരിച്ചത്. നാല് പതിറ്റാണ്ട് മുമ്പ് നാഗ്പൂരിൽ എത്തിയ പിതാവ് രാജു ജോൺ അവിടെ കോൺട്രാക്ടറാണ്. സ്‌കൂൾ പ്രിൻസിപ്പലായ മാതാവ് മിനി പ്ലാങ്കമൺ പുളിയിലേത്ത് കുടുംബാഗമാണ് . പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ഇന്നലെ വൈകുന്നേരം കൊച്ചിയിൽ നിന്നും വിമാനമാർഗ്ഗം നാഗ്പ്പൂരിലേക്ക് കൊണ്ടുപോയി. ഭർത്താവ് ജുബിൻ ഖാൻ. സഹോദരൻ മോനു രാജു ജോൺ.