പത്തനംതിട്ട : റാന്നി മന്ദമരുതിയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ 1.25 കി.ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിലായി. പത്തനംതിട്ട സ്വദേശികളായ കുന്നംപുറം വീട്ടിൽ വിഷ്ണു(29), അനീഷ് ഭവനിൽ അനീഷ് (29) എന്നിവരാണ് പിടിയിലായത്. റിനോൾട്ട് ഡസ്റ്റർ കാറിൽ കുമളിയിൽ നിന്ന് കഞ്ചാവ് വാങ്ങി മടങ്ങി വരുമ്പോഴാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും പത്തനംതിട്ട ഐ.ബിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ പ്രതികളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.
തുടർച്ചയായ 24 മണിക്കൂർ നിരീക്ഷണത്തിനു ശേഷമാണ് പ്രതികളെ പിടികൂടിയത്. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്. സർക്കിൾ ഇൻസ്‌പെക്ടർ സഞ്ജീവ് കുമാറിന്റ നേതൃത്വത്തിൽ
ഐ.ബി ഇൻസ്‌പെക്ടർ കൃഷ്ണ കുമാർ, പ്രി ഓഫീസർ ശശിധരൻ പിള്ള, ഐ.ബി പ്രി ഓഫീസർന്മാരായ സുരേഷ്, സി.ഇ.ഓ മാരായ ബിനുരാജ്, പ്രവീൺ, സതീഷ് കുമാർ, ശ്രീ ആനന്ദ്, ഡ്രൈവർ വിശ്വനാഥൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.