ചെങ്ങന്നൂർ: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപേ വികസന പത്രിക പുറത്തിറക്കിയിരിക്കുകയാണ് കൊടിക്കുന്നിൽ സുരേഷ് എം.പി. മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യൻ വികസന പത്രിക പ്രകാശനം ചെയ്തു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക വരുന്നതിന് മുൻപുതന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് മാവേലിക്കര മണ്ഡലത്തിൽ പ്രചാരണത്തിന്റെ തുടക്കമെന്ന നിലയിലാണ് വികസന പത്രിക പുറത്തിറക്കിയത്. എം.പിയെന്ന നിലയിൽ കഴിഞ്ഞ അഞ്ചുവർഷവും കൊടിക്കുന്നിൽ ചെയ്ത വികസന പ്രവർത്തനങ്ങളാണ് നേർക്കാഴ്ചയെന്ന വികസന പത്രികയിലുള്ളത്. കൊടിക്കുന്നിൽ ഇപ്പോൾതന്നെ വിജയം ഉറപ്പിച്ചുകഴിഞ്ഞതായി പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. സി.എഫ്.തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.മുരളി, കൺവീനർ അഡ്വ.വി.രാജശേഖരൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, മുൻ പ്രസിഡന്റ് അഡ്വ.എ.എ.ഷുക്കൂർ, എ.ഐ.സി.സി അംഗം കെ.എൻ.വിശ്വനാഥൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ, സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, കേരളാ കോൺഗ്രസ് ജേക്കബ് സംസ്ഥാന വൈസ് പ്രസിഡന്റ് വാക്കനാട് രാധാകൃഷ്ണൻ, സലാമത്ത്, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കോശി എം. കോശി, കെ.പി.സി.സി നിർവാഹ സമിതി അംഗങ്ങളായ അഡ്വ.എബി കുര്യാക്കോസ്, അഡ്വ.ഡി.വിജയകുമാർ, നളന്ദാ ഗോപാലകൃഷ്ണൻനായർ, സുനിൽ പി. ഉമ്മൻ, ജി. ശാന്തകുമാരി, മുൻ എം.എൽ.എ കെ.കെ.ഷാജു, പി.എ അസീസ്‌കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
.