sob-cv-babu

റാന്നി: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും ശാസ്താംകോട്ട സെന്റർ പാസ്റ്ററുമായ കരിയംപ്ലാവ് ചാപ്രത്ത് പാസ്റ്റർ സി.വിതോമസ് (74) നിര്യാതനായി. വെണ്ണിക്കുളം ചാപ്രത്ത് കുടുംബാംഗമാണ്. സംസ്‌കാരം നാളെ ( ചൊവ്വ) രാവിലെ 10ന് ഭവനത്തിലെയും 11.30 ന് നെല്ലിക്കമൺ ഐ.പി.സി ഹാളിലെയും ശുശ്രൂഷയ്ക്കും ശേഷം 2.30 ന് സഭാ സെമിത്തേരിയിൽ. ഭാര്യ: കരിയംപ്ലാവ് കാരംവേലിൽ അന്നമ്മ തോമസ്. മക്കൾ: പാസ്റ്റർ സാലു സിതോമസ് (ഹൈദരാബാദ്), സാലി, ഷീല, സാബു ചാപ്രത്ത് (പിവൈപിഎ മുൻ സംസ്ഥാന സെക്രട്ടറി), ഗ്ലോറി, ഗോഡ്സി. മരുമക്കൾ: സീനു, പാസ്റ്റർ ബിമോനച്ചൻ കായംകുളം (ഐപിസി ആലപ്പുഴ സെന്റർ ശുശ്രൂഷകൻ), പാസ്റ്റർ ബാബു കെ.ചാക്കോ (ഐപിസി മൈനാമൺ), ഷെറിൻ സാബു, ജെറീഷ് (എറണാകുളം), അനിൽ ചാക്കോ (പത്തനാപുരം).