construction
ചിലങ്ക ജംങ്ഷന് സമീപം മണ്ണുനീക്കി ഫ്‌ളൈ ഓവറിലേക്കുള്ള പ്രവേശനം ഒരുക്കുന്നു

തിരുവല്ല: പതിറ്റാണ്ടുകളായി നിലനിന്ന കേസുകളും തർക്കങ്ങളും നൂലാമാലകളുമെല്ലാം നീങ്ങിയതോടെ തിരുവല്ലയിൽ ബൈപാസിന്റെ പുനർനിർമാണം ദ്രുതവേഗത്തിലായി. എം.സി റോഡിൽ മഴുവങ്ങാട് ചിറ മുതൽ രാമൻചിറ വരെയെത്തുന്ന ബൈപ്പാസിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈവർഷം അവസാനിക്കും മുമ്പേ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുകാനാണ് അധികൃതരുടെ നീക്കം. ഇതിനായി രാമഞ്ചിറയിൽ പുതിയ ഫ്ലൈ ഓവർ നിർമിക്കുന്നതിനുള്ള ജോലികൾ തുടങ്ങിക്കഴിഞ്ഞു. ഫ്ലൈ ഓവറിന്റെ തൂണുകൾ സ്ഥാപിക്കുന്നതിനുള്ള പൈലിംഗ് അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. ഇതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്. മല്ലപ്പള്ളി റോഡിൽ ചിലങ്ക ജംഗ്ഷൻ മുതൽ രാമൻചിറ വരെയുള്ള ഭാഗം പൂർണമായും കാട് തെളിച്ച് മണ്ണിട്ട് നികത്തി കഴിഞ്ഞു. ഈ ഭാഗത്ത് ചാലിലെ വെള്ളം ഒഴുകി പോകുന്നതിന്ന് പൈപ്പ് ഉപയോഗിച്ച് കലുങ്ക് നിർമാണം പൂർത്തിയായിട്ടുണ്ട്. ബസോട്ട ജംഗ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്തായി ഉയർന്നുനിന്ന മൺതിട്ട പൂർണ്ണമായും മാറ്റി ഫ്ലൈ ഓവറിലേക്കുള്ള പ്രവേശനവും സാദ്ധ്യമാക്കിയിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്തെ ഫൈ്‌ളഓവർ ഭാഗത്തും മണ്ണ് നിരത്തി അപ്രോച്ച് റോഡ് നിർമ്മാണം അന്തിമഘട്ടത്തിലാണ്. കേസിൽപ്പെട്ടു കിടന്ന സ്ഥലങ്ങൾ കൂടി ഏറ്റെടുത്തതോടു കൂടിയാണ് ഈ ഭാഗത്തെ നിർമാണങ്ങൾ വേഗത്തിലായത്. മറുഭാഗത്ത് രാമഞ്ചിറ മുതൽ ബി വൺ റോഡ് വരെയുള്ള ഭാഗത്തെ മണ്ണിട്ടുയർത്തി നിരപ്പാക്കുന്ന ജോലികൾ നടക്കുന്നു. ഇതിന്റെ ടാറിംഗ് ജോലികളും ഉടൻ പൂർത്തിയാക്കി അവിടെവരെ ഗതാഗതത്തിനായി ഉടനെ തുറന്നുകൊടുക്കുമെന്നു അധികൃതർ പറഞ്ഞു.


പൈപ്പിടലിനു മുമ്പ് പകുതിഭാഗം പൂർത്തിയാക്കും
നഗര ഹൃദയത്തിലെ എം.സി റോഡ് നിർമാണവും പുതിയ പൈപ്പ് സ്ഥാപിക്കുന്ന ജോലികളും ആരംഭിക്കുന്നതിന് മുൻപായി മഴുവങ്ങാട് ചിറ മുതൽ റെയിൽവേ സ്റ്റേഷൻ റോഡു വരെയുള്ള ഭാഗത്തേ നിർമാണം പൂർത്തികരിച്ച് ഗതാഗതത്തിനു തുറന്നുകൊടുക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. എം.സി റോഡ് നിർമാണം നടക്കുമ്പോൾ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കഴിയും എന്നാണ് അധികൃതരുടെ പ്രതീക്ഷ.

മഴുവങ്ങാട് ചിറയിൽ നിന്നും ആരംഭിച്ച് രാമൻചിറയിൽ എത്തിച്ചേരുന്ന രണ്ടര കിലോമീറ്റർ വരുന്ന തിരുവല്ല ബൈപ്പാസ് ഏറെനാളത്തെ പ്രതീക്ഷയാണ്. അങ്കമാലി മുതൽ തിരുവനന്തപുരം വരെയുള്ള ഭാഗത്തേ നിർമാണ പ്രവർത്തനങ്ങൾ മിക്കവാറും എല്ലാം പൂർത്തികരിക്കപ്പെട്ടെങ്കിലും തിരുവല്ല ബൈപാസ് നിർമാണം മാത്രം അനിശ്ചതത്വത്തിൽ ആയിരുന്നു.

പുനർമാണത്തിന്റെ കാലാവധി 9 മാസം