shibu

ചെങ്ങന്നൂർ: കുളിക്കുന്നതിനിടെ പമ്പയാറ്റിൽ ഒഴുക്കിൽ പെട്ട് കാണാതായ യുവാവിന്റെമൃതദേഹം കണ്ടെത്തി.
ചെറിയനാട് കളിക്കാം പാലം ചക്കനാട്ടേത്ത് ചാക്കോ തോമസ് ഷൈനി ദമ്പതികളുടെ മകൻ ഷൈബു ചാക്കോ (27)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.രണ്ട് സുഹൃത്തുക്കൾക്കൊപ്പം തിങ്കളാഴ്ച വൈകിട്ട് 4.ന് പാണ്ടനാട് മിത്ര മഠം കടവിൽ കുളിക്കാനെത്തിയത്. കടവിൽ ഉണ്ടായിരുന്ന മുള ഉപയോഗിച്ച് നീന്തുന്നതിനിടയിൽ നാട്ടുകാരിൽ ചിലർ വിലക്കി.തുടർന്ന് മുള ഉപേക്ഷിച്ച് നീന്തുവാൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും ഒഴുക്കിൽ പെട്ടത്
ഷൈബുവിനോടൊപ്പം നീന്തുകയായിരുന്ന ആലാ മേലാത്തറയിൽ സുജിത്ത് (29) ,ആലാ കല്ലേപ്പറമ്പിൽ ഉണ്ണികൃഷ്ണൻ (27) എന്നിവരെ നാട്ടുകാർരക്ഷപ്പെടുത്തിയിരുന്നു.
ഷൈബു ഒഴുക്കിൽപ്പെട്ട് പാലത്തിന്റെ സ്പാനിന് അടിയിലേയ്ക്ക് പോയതിനാൽ രക്ഷപെടുത്താൻ സാധിച്ചില്ല ഷൈബുവിന് വേണ്ടിയുള്ള തെരച്ചിൽ രാത്രി വൈകിയും ഫയർഫോഴ്‌സും ,നാട്ടുകാരും നടത്തിയെങ്കിലും ഷൈബുവിനെ കണ്ടെത്താനായില്ല. തുടർന്ന് ചെങ്ങന്നൂർ തഹസിൽദാർ വിളിച്ച് അറിയിച്ചതനുസരിച്ച് ആലപ്പുഴയിൽ നിന്നും ഇന്നലെ രാവിലെ 7.30 ഓടെ എത്തിയ പ്രത്യേക പരിശീലനം ലഭിച്ച സ്‌ക്യൂബ സംഘമാണ് ഷൈബുവിന്റെ മൃതദേഹം മുങ്ങി എടുത്തത്.
പാലത്തിന്റെ സ്പാനിന് അടിയിലേയ്ക്ക് താഴ്ന്നപോയ നിലയിലായിരുന്നുഷൈബുവിന്റെ മൃതദേഹം കിടന്നിരുന്നത്.എറണാകുളത്ത് സിനിമാ സെറ്റിൽ ജോലി ചെയ്ത് വരുകയായിരുന്നു ഷൈബു. .സംസ്‌കാരം ഇന്ന് രാവിലെവീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 10.30ന് മാന്നാർ കുട്ടംമ്പേരൂർ സെന്റ് മേരീസ് (മുട്ടേൽ ) ഓർത്തഡോക്‌സ് പളളി സെമിത്തേരിയിൽ നടക്കും. എകസഹോദരൻ:ഷൈജു