burn
അജി

മല്ലപ്പള്ളി :തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എൽ.ഡി.എഫ് ബൂത്ത് സെക്രട്ടറിക്ക് സൂര്യാഘാതമേറ്റു തിരുവല്ല നിയോജകമണ്ഡലം 25 ആനിക്കാട് ബൂത്ത് സെക്രട്ടറി മാത്യൂസ് കല്ലുപുരയ്ക്കാണ് (അജി) പൊള്ളലേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ദേഹത്ത് ചൂട് ഏറ്റെങ്കിലും വൈകുന്നേരത്തോടെ കുമിളകൾ പ്രത്യക്ഷപ്പെട്ടു. ഇന്നലെ പൊള്ളൽ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചതോടെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. വിദഗ്ദ്ധ ചികിത്സക്കായി തിരുവല്ലയിലേക്ക് മാറ്റും. മുൻഗ്രാമപഞ്ചായത്ത് അംഗം കൂടിയായ അജി വീണാ ജോർജിനു വേണ്ടി ഭവന സന്ദദർശനം നടത്തുന്നതിനിടെയാണ് സൂര്യാഘാതമേറ്റത്