sob-aleyamma

ഇലന്തൂർ: പൂക്കോട് ഓലിക്കൽ പരേതനായ ഒ. എ. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (റിട്ട. ഹെഡ്മിസ്ട്രസ്, ഓലിക്കൽ മാർത്തോമാ എൽ. പി. എസ്. - 88) നിര്യാതയായി. സംസ്കാരം പിന്നീട്. പരിയാരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർബോർഡ് അംഗം ആയിരുന്നു. തെക്കേമല പുത്തൻചിറയിൽ കുടുംബാംഗമാണ്. മക്കൾ: ജെസി ഏബ്രഹാം (യു. കെ.), ജെയിംസ് ഒ. ചെറിയാൻ, ജിബു ഒ. ചെറിയാൻ (ഇരുവരും സൗദി അറേബ്യ), ജിജി ഒ. ചെറിയാൻ (താലൂക്ക് സെക്രട്ടറി, കോഴഞ്ചേരി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ). മരുമക്കൾ: ജോയി (യു. കെ.), ലാലി, സൂസൻ (ഇരുവരും സൗദി അറേബ്യ), ലീലു.