sob-saramma-mathew

നെടുങ്ങാടപ്പള്ളി: കുറ്റപ്പുഴയിൽ പരേതനായ കെ. എ. മാത്യുവിന്റെ ഭാര്യ സാറാമ്മ മാത്യു (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സി. എസ്. ഐ. സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. പുളിക്കീഴ് ആലുംമൂട്ടിൽ ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് മാത്യു (റിട്ട. എയർ ഇന്ത്യ ഉദ്യോഗസ്ഥൻ, കൊച്ചി), ജസി വർഗീസ് (മിനിസ്ട്രി ഒഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, ഡൽഹി), പരേതരായ ഏബ്രഹാം മാത്യു (വിമുക്തഭടൻ), കെ. എം. വർഗീസ് (റിട്ട. ഐഷർ ട്രാക്ടേഴ്സ്, ഫരീദാബാദ് ഉദ്യോഗസ്ഥൻ). മരുമക്കൾ: തുരുത്തിക്കാട്, ഇടയാടിയിൽ അക്കാമ്മ ഏബ്രഹാം, ചാത്തന്നൂർ ചെങ്കുളം വലിയോണത്ത് അച്ചാമ്മ വ‌ർഗീസ്, കുളനട, മാന്തുക ചരുവിൽ ജോളി ജേക്കബ്, കിഴക്കൻ മുത്തൂർ വേങ്ങലോട്ട് കൊച്ചിയിൽ വർഗീസ് ഏബ്രഹാം.