അടൂർ: കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും കുലുക്കമില്ലാത വാട്ടർ അതോറിട്ടി. പള്ളിക്കൽ പഞ്ചായത്തിൽ തെങ്ങമം ചാത്താകുളം തെങ്ങമം - പാലത്തിൻ കടവ്, തെങ്ങമം -നെല്ലിമുകൾ എന്നിവിടങ്ങളിലെ മുപ്പതിലധികം പൊതുടാപ്പുകളിൽ വെള്ളം എത്തിയിട്ട് മാസങ്ങളായി. കിണറുകൾ വറ്റിവരണ്ടതുമൂലം വെള്ളമില്ലാതെ ജനങ്ങൾ വലയുമ്പോഴാണ് ഇൗ സ്ഥിതി. വാട്ടർ അതോറിട്ടിയിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല . തെങ്ങമം 21-ാം വാർഡിലെ മൂന്നാറ്റുകര , തോട്ടത്തിക്കുഴി ഹരിജൻ കോളനികളിൽ കൂടിവെള്ളം എത്തിക്കുന്നതിനായി 40 ലക്ഷം രൂപ ചെലവാക്കി പണിത മുന്നാറ്റുകര കൂടി വെള്ള പദ്ധതിയുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി.
തെങ്ങമം 20-ാം വാർഡിലെ പൂന്തോട്ടം പൂമൂട് ഹരിജൻ കോളനികളിൽ കുടിവെള്ളം എത്തിക്കുന്നതിനായി രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം സ്ഥാപിച്ച പൂന്തോട്ടം കുടിവെളള പദ്ധതിയും പ്രവത്തനരഹിതമായിട്ട് വർഷങ്ങളായി . മൂന്നാറ്റുകര പൂന്തോട്ടം കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം പുനരാംരംഭിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി യാതോരു നടപടിയും സ്വീകിരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
----------.
കുടിവെള്ളക്ഷാമം രൂക്ഷമായ തെങ്ങമത്ത് പൊതുടാപ്പുകളിൽ ജലം വിതരണം പുന:സ്ഥാപിക്കണം. മൂന്നാറ്റുകര പുന്തോട്ടം കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം പുനരാരംഭിക്കാനും നടപടി വേണം. പഞ്ചായത്ത് ഭരണസമിതി വാഹനങ്ങളിൽ കുടിവെള്ള എത്തിക്കണം. പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ സമരത്തിന് ബി ജെ പി നേതൃത്വം നൽകും.
രാജേഷ് തെങ്ങമം
ബി ജെ പി.അടൂർ നിയോജക മണ്ഡലം സെക്രട്ടറി