മല്ലപ്പള്ളി: എയർഫോഴ്സ് ഉദ്യോഗസ്ഥനായ മലയാളി യുവാവ് പഞ്ചാബിൽ ജോലിസ്ഥലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു. മുക്കൂർ കൊച്ചു വടവന കെ.വി. മാത്യുവിന്റെ മകൻ
ചാക്കോ മാത്യു (ഷിജു-37) ആണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഷിജു ജോലി ചെയ്യുന്ന
എയർഫോഴ്സ് കോമ്പൗണ്ടിൽ വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. സഹപ്രവർത്തകരായ
മറ്റു മൂന്നുപേർക്ക് അപകടത്തിൽ പരിക്കേറ്റു.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9.30ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മുക്കൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി
യിൽ നടക്കും. മാതാവ്:സൂസമ്മ ഇലന്തൂർ ഒടാലിൽ കുടുംബാഗമാണ്. ഭാര്യ ജെന്നിഫർ. മക്കൾ:
ഹെലൻ, ഹെനീറ്റ, ഹെയ്ഡൻ. സഹോദരങ്ങൾ: ഷാജി (കൊച്ചിൻ റിഫൈനറി), ഫാ. ജോസഫ്
കൊച്ചു വടവന (വികാരി, സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി പാമ്പാടി), ഷിജി (കളക്ടറേറ്റ്, പത്തനംതിട്ട).