പത്തനംതിട്ട: എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിന്റെ ഒന്നാഘട്ട മണ്ഡല പര്യടനം പൂഞ്ഞാർ ഏന്തിയാറിൽ ആരംഭിച്ചു. ഇളംകാടു നിന്ന് സ്ഥാനാർത്ഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. പിന്നീട് റോഡ് ഷോയുടെ അകമ്പടിയോടെ ഏന്തിയാർ ടൗണിൽ എത്തി. തുടർന്ന് നടന്ന പൊതുയോഗം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്തു . ഇന്ന് രാവിലെ തീക്കോയി പഞ്ചായത്തിൽ നിന്ന് മണ്ഡല പര്യടനം ആരംഭിക്കും.